ഗവർണർക്കെതിരായ പ്രതിഷേധത്തിന് എസ് എഫ് ഐക്കാരെ വിടുന്നത് മുഖ്യന്ത്രി: വി ഡി സതീശൻ

satheeshan

ഗവർണറും സർക്കാരും തമ്മിൽ നടക്കുന്ന പോര് രാഷ്ട്രീയ നാടകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയാൽ കേസുകളും കരുതൽ തടങ്കലും കൊണ്ട് നേരിടുന്ന പോലീസ് ഗവർണർക്കെതിരായ പ്രതിഷേധത്തിൽ നടപടി സ്വീകരിക്കുന്നില്ല. 

ഗവർണർക്കെതിരായ പ്രതിഷേധത്തിന് മുഖ്യമന്ത്രി തന്നെ എസ് എഫ് ഐക്കാരായ വിദ്യാർഥികളെ പറഞ്ഞു വിടുകയാണ്. ഈ പ്രതിഷേധത്തിന് സർക്കാരിന്റെ ഒത്താശയുണ്ട്. കേന്ദ്രസർക്കാരിനെതിരെ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജൻസികളെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ഞങ്ങൾ രണ്ട് കൂട്ടരെയും എതിർക്കുന്നുണ്ടെന്നും സതീശൻ അവകാശപ്പെട്ടു.
 

Share this story