മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി; ആരോഗ്യ മന്ത്രി നഡ്ഡയെയും കണ്ടു

pinarayi amit

ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തിൽ കൂടുതൽ സഹായം തേടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. 

അമിത് ഷായ്ക്ക് ശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. എയിംസ് വിഷയം നഡ്ഡയുമായി മുഖ്യമന്ത്രി സംസാരിച്ചു. ശബരിമല സ്വർണപ്പാളി വിവാദം കത്തി നിൽക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം

വയനാട് ദുരന്തത്തിൽ കേന്ദ്രം കൂടുതൽ സഹായം നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം. അമിത് ഷായുമായി അര മണിക്കൂർ നേരമാണ് കൂടിക്കാഴ്ച നീണ്ടത്. ഇതിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല
 

Tags

Share this story