ഇ ഡി യില്‍ നിന്നും രക്ഷപെടാന്‍ സി എം രവീന്ദ്രന്‍ ഹൈക്കോടതിയിലേക്ക്

CMR

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങൂന്നു. രണ്ട് തവണയായായി ഏതാണ്ട് എട്ടുമണിക്കൂറോളം ഇ ഡി തന്നെ ചോദ്യം ചെയ്താതാണെന്നും എന്നിട്ടുപോലും കേസുമായി തന്നെ ബന്ധപ്പെടുത്താന്‍ കഴിയുന്ന ഒരു തെളിവ് പോലും തന്നില്‍നിന്ന് ഇ ഡിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലന്നുമാണ് രവീന്ദ്രന്‍ പറയുന്നത്.

ഇ്‌പ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് തന്നെ വിളിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുജനമധ്യത്തില്‍ അവഹേളിക്കാനാണെന്നും അത് തടയണമെന്നുമായിരിക്കും ഹൈക്കോടതിയില്‍ രവീന്ദ്രന്‍ ഉന്നയിക്കുന്ന വാദമെന്ന് സൂചന. നേരത്തെ ഇ ഡിയുടെ സമന്‍സിനും നോട്ടീസിനുമെതിരെ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അത് പോലെ ഹൈക്കോടതിയെ സമീപിച്ച് തല്‍ക്കാലത്തേക്ക് ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപെട്ടു നില്‍ക്കാനാണ് രവീന്ദ്രന്റെ ശ്രമം.

Share this story