ഡൽഹി സമരത്തിന് പ്രതിപക്ഷ പിന്തുണ തേടി മുഖ്യമന്ത്രി; ആലോചിച്ച് പറയാമെന്ന് വിഡി സതീശൻ

satheeshan

കേരളത്തിനെതിരെ കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ പ്രതിപക്ഷത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഈ ആവശ്യം മുന്നോട്ടുവെച്ചത്. എന്നാൽ ചില പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ടെങ്കിലും എല്ലാ പ്രശ്‌നങ്ങൾക്കും കേന്ദ്രമല്ല കാരണമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുന്നോട്ടുവെച്ചത്

ഡൽഹിയിൽ സമരം ചെയ്യാൻ വരണോയെന്നത് മുന്നണിയിൽ ആലോചിച്ച് പറയും. സംസ്ഥാന സർക്കാരിന്റെ ധൂർത്തും കൃത്യമായി നികുതി പിരിക്കാത്തതുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും വിഡി സതീശൻ ആരോപിച്ചു. ഡൽഹിയിൽ പാർലമെന്റിന് മുന്നിലാണ് സർക്കാർ സമരം പ്രഖ്യാപിച്ചത്. ഇതിലേക്കാണ് പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി മുഖ്യമന്ത്രി തേടിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സംയുക്ത സമരത്തിനുള്ള സാധ്യത കുറവാണ്. 


 

Share this story