മാ​സ​പ്പ​ടി കേ​സ്: സി​എം​ആ​ർ​എ​ൽ ഹ​ർ​ജി​യി​ൽ വി​ധി വെ​ള്ളി​യാ​ഴ്ച; ത​ത്‌​സ്ഥി​തി തു​ട​ര​ണ​മെ​ന്ന് കോ​ട​തി

ED

കൊച്ചി: മാ​സ​പ്പ​ടി കേ​സി​ൽ ക​രി​മ​ണ​ൽ ക​മ്പ​നി​യാ​യ സി​എം​ആ​ർ​എ​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ളി​ൽ താ​ത്കാ​ലി​ക ആ​ശ്വാ​സം തേ​ടി​യാ​ണ് ക​മ്പ​നി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സ് വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ, അ​തു​വ​രെ ത​ൽ​സ്ഥി​തി തു​ട​ര​ണ​മെ​ന്ന് കോ​ട​തി ഇ.​ഡി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്‌​സാ​ലോ​ജി​ക് ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലാ​ണ് ഇ.​ഡി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഈ ​അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​എം​ആ​ർ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നും രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നും എ​തി​രെ​യാ​ണ് ക​മ്പ​നി കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ത​ങ്ങ​ൾ നി​യ​മ​പ​ര​മാ​യ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ത്തി​യ​തെ​ന്നും ഇഡി​യു​ടെ ന​ട​പ​ടി​ക​ൾ ബി​സി​ന​സി​നെ ബാ​ധി​ക്കു​ന്നു എ​ന്നു​മാ​ണ് സി​എം​ആ​ർ​എ​ൽ വാ​ദം.

എ​ന്നാ​ൽ, സേ​വ​ന​ങ്ങ​ളൊ​ന്നും ന​ൽ​കാ​തെ​യാ​ണ് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ കൈ​മാ​റി​യ​തെ​ന്നും ഇ​തി​ന് പി​ന്നി​ൽ കൃ​ത്യ​മാ​യ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ന​ട​ന്നി​ട്ടു​ണ്ടെ​ന്നു​മാ​ണ് ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​രു​ഭാ​ഗ​ത്തി​ന്‍റെ​യും വി​ശ​ദ​മാ​യ വാ​ദ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് കോ​ട​തി കേ​സ് വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ​ത്. കേ​സി​ൽ വെ​ള്ളി​യാ​ഴ്ച വ​രു​ന്ന കോ​ട​തി ഉ​ത്ത​ര​വ് മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​നും സി​എം​ആ​ർ​എ​ൽ നും ​ഒ​രു​പോ​ലെ നി​ർ​ണാ​യ​ക​മാ​കും. 

Tags

Share this story