സിഎംആര്‍എല്‍ - എക്സാലോജിക് കേസ്; ഇഡി തോളിൽ കയറുന്നു,ഷാജഹാന് രാഷ്ട്രീയ അജണ്ട: ഹൈക്കോടതിയിൽ ശക്തമായ വാദമുഖങ്ങളുമായി ടി. വീണ

T Veena

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകട്രേറ്റിനെതിരെ ടി വീണ. ഇ ഡി തോളില്‍ കയറുന്നു. എസ്എഫ്‌ഐഒയുടെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതാണ്. ഇത് മറികടന്നാണ് ഇ ഡി നീക്കമെന്നും വീണ കോടതിയെ അറിയിച്ചു. അഴിമതി നിരോധന നിയമം അനുസരിച്ചുള്ള കുറ്റകൃത്യം നിലനില്‍ക്കില്ല. പരാതിക്കാരന്‍ കെ എം ഷാജഹാന് രാഷ്ട്രീയ അജണ്ടയാണെന്നും വീണ വാദിച്ചു. സിഎംആര്‍എല്‍ - എക്സാലോജിക് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെനല്‍കിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.

സിംഗിള്‍ ബെഞ്ച് ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥനായി മാറി. ഭരണനിര്‍വഹണ വിഭാഗത്തിന്റെ ജോലിയാണ് സിംഗിള്‍ ബെഞ്ച് ചെയ്തത്. എതിര്‍കക്ഷികള്‍ക്ക് വാദം അറിയിക്കാന്‍ അവസരം നല്‍കിയില്ല. അഴിമതി നിരോധന നിയമം അനുസരിച്ചുള്ള കുറ്റകൃത്യം നിലനില്‍ക്കില്ല. അന്വേഷണം നടത്തേണ്ടത് സംസ്ഥാന ഏജന്‍സിയുടെ സ്വതന്ത്ര തീരുമാനമാണ്. സമാന കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിലെ കുറ്റപത്രത്തിന് സ്റ്റേയുണ്ട്.

എസ്എഫ്ഐഒയുടെ തുടര്‍ നടപടികള്‍ ഡല്‍ഹി ഹൈക്കോടതി വിലക്കിയെന്നും ടി വീണ വാദിച്ചു. കെ എം ഷാജഹാന് രാഷ്ട്രീയ അജണ്ടയാണെന്ന് ഇരുവരും വാദിച്ചപ്പോള്‍ കെഎം ഷാജഹാന്‍ രാഷ്ട്രീയക്കാരന്‍ ആണോ എന്ന് ഹൈക്കോടതി ചോദിച്ചു. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പഴ്സണല്‍ സ്റ്റാഫംഗം ആയിരുന്നുവെന്നും കെഎം ഷാജഹാനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയതാണ് എന്നും ടി വീണ പറഞ്ഞു.

Tags

Share this story