പെരുമ്പാവൂരിൽ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ചു; 20 വിദ്യാർഥികൾക്ക് പരുക്ക്

accident

എറണാകുളം പെരുമ്പാവൂരിൽ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 വിദ്യാർഥികൾക്ക് പരുക്കേറ്റു. സിഗ്നൽ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കൊണ്ടോട്ടി ആർട്‌സ് ആൻഡ് സയൻസ് കോളേജ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. വിനോദ യാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്

പുലർച്ചെ 2.15ഓടെയാണ് അപകടം. 38 വിദ്യാർഥികളും ഒരു അധ്യാപകനും ഇദ്ദേഹത്തിന്റെ കുടുംബവും രണ്ട് ബസ് ജീവനക്കാരുമാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്. മൂന്നാർ യാത്ര കഴിഞ്ഞ് തിരികെ കൊണ്ടോട്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. ലോറിയുമായി കൂട്ടിയിടിച്ച ബസ് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നാല് പേരെ രാജഗിരി ആശുപത്രിയിലും മറ്റുള്ളവരെ പെരുമ്പാവൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
 

Share this story