വരുന്നു ആക്സസ് കൺട്രോൾ സംവിധാനം; ഏപ്രിൽ മുതൽ സെക്രട്ടേറിയേറ്റിൽ പഞ്ച് ചെയ്ത് മുങ്ങാനാവില്ല

Acces Control

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷമായ ഏപ്രിൽ ഒന്നു മുതൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം നടപ്പാക്കാൻ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതു ഭരണ സെക്രട്ടറി ജ്യോതി ലാൽ പുറത്തിറക്കി. ഉദ്യോഗസ്ഥർ ജോലിയിൽ ഉഴപ്പുന്നത് തടയാനായി നേരത്തെ കൊണ്ടുവന്ന പഞ്ചിംഗ് സംവിധാനം പോരാതെ വന്നതോടെയാണ് പുതിയ സംവിധാനത്തിലേക്ക് കടക്കുന്നത്.

ആദ്യത്തെ രണ്ട് മാസം പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കും. ഇതിലൂടെ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കൈവശമുള്ള ആക്സസ് കാർഡ് ഉപയോഗിച്ചാലേ ഓഫീസിന് അകത്തേക്കും പുറത്തേക്കും പോവാനാവൂ. ഓരോ ഉദ്യോഗസ്ഥർക്കും ലഭിക്കുന്നത് വ്യത്യസ്ത കാർഡായതിനാൽ ഓരോ ആളുകളും ഓഫീസിൽ കയറുന്ന സമയവും ഇറങ്ങുന്ന സമയവും കൃത്യമായി രേഖപ്പെടുത്തും.

Share this story