പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും; മുന്നറിയിപ്പ് കത്തിൽ പ്രതികരണവുമായി മുരളീധരൻ

muraleedharan

പരസ്യ വിമർശനത്തിൽ മുന്നറിയിപ്പ് നൽകി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ എംപി. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും. പാർട്ടി പ്രവർത്തനം നിർത്തണമെന്ന് പറഞ്ഞാൽ നിർത്തും. പാർട്ടിക്കുള്ളിൽ പ്രവർത്തിക്കുന്ന നേരത്ത് അഭിപ്രായം പറയും. 

അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ അറിയിച്ചാൽ മതി. പിന്നെ വായ തുറക്കില്ലെന്നും കെ മുരളീദരൻ പറഞ്ഞു. വിമർശനങ്ങൾ പാർട്ടി വേദിയിൽ അല്ലാതെ പുറത്തുനടത്തിയെന്നാണ് മുരളീധരനും എംകെ രാഘവനുമെതിരായ കെപിസിസിയുടെ വിമർശനം. എന്നാൽ എവിടെയാണ് പാർട്ടി വേദി എന്നായിരുന്നു മുരളീധരന്റെ ചോദ്യം.
 

Share this story