വർഗീയ പരാമർശം: പിസി ജോർജിനെതിരെ കേസെടുക്കണം; യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നൽകി
Mar 18, 2025, 15:37 IST

വർഗീയ പരാമർശം നടത്തിയ ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പോലീസിൽ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്ന് യൂത്ത് ലീഗ് മുഖ്യമന്ത്രിയെ അറിയിച്ചു കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി പിസി ജോർജ് തുടർച്ചയായി വർഗീയ പരാമർശം നടത്തുകയാണ്. ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമർശങ്ങൾ നടത്തുന്നുണ്ടെന്നും യൂത്ത് ലീഗിന്റെ പരാതിയിൽ പറയുന്നു.