കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇസ്ലാമിന് നേരെ വരണ്ടേ, സ്വന്തം കാര്യം നോക്കിയാൽ മതി: നാസർ ഫൈസി കൂടത്തായി

nasar
മിശ്രവിവാഹത്തെ അനുകൂലിക്കാൻ സിപിഐക്കും സിപിഎമ്മിനും ധാർമികതയില്ലെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇസ്ലാമിന് നേരെ വരണ്ട. സ്വന്തം കാര്യം തീരുമാനിച്ചാൽ മതി. രണ്ട് പാർട്ടികളിൽ പെട്ടവരായതിനാൽ ടിവി തോമസിന്റെയും ഗൗരിയമ്മയുടെയും ദാമ്പത്യം ഇല്ലാതാക്കിയവരാണ് സിപിഐയും സിപിഎമ്മും ഇരുവരോടും മാപ്പ് പറയാതെ മിശ്രവിവാഹത്തിന്റെ പേരിൽ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് പറയാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അവകാശമില്ല. കുടുംബജീവിതം തകർക്കുകയെന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലൈൻ എന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു
 

Share this story