കമ്മ്യൂണിസ്റ്റുകാർ ഫാസിസത്തോട് സന്ധി ചെയ്യില്ല; ബിജെപിയെ ശക്തമായി നേരിടുന്നത് സിപിഎം: ഉമർ ഫൈസി മുക്കം

umar

ബിജെപിയെ ശക്തമായി നേരിടുന്നത് സിപിഎമ്മാണെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. ഇടത് മുന്നണിയാണ് ഇന്ത്യാ സഖ്യത്തിന്റെ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാർ ഫാസിസത്തോട് സന്ധി ചെയ്യില്ല. പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ എസ് ഹംസ സമസ്തക്കാരനാണ്. പൊന്നാനിയിൽ ആരോടും എതിർപ്പില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ രൂക്ഷമായാണ് ഉമർ ഫൈസി വിമർശിച്ചത്. ലീഗ്-സമസ്ത പ്രശ്‌നത്തിന് കാരണം പിഎംഎ സലാം ആണ്. സലാം സമസ്തയെ നിരന്തരം അധിക്ഷേപിക്കുകയാണ്. മുജാഹിദ് വേദികളിൽ ലീഗ് നേതാക്കൾ നിരന്തരം പങ്കെടുക്കുന്നു

പിഎംഎ സലാമിനെ മാറ്റണമെന്ന് സമസ്ത ആഗ്രഹിക്കുന്നു. ലീഗിലെ 80 ശതമാനം ആളുകളും സമസ്തക്കാരാണ്. ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തിൽ അന്വേഷണം വേണമെന്നും ലീഗ് നേതൃത്വം ഇതിന് മറുപടി നൽകിയില്ലെന്നും ഉമർ ഫൈസി മുക്കം പ്രതികരിച്ചു.


കടപ്പാട്: റിപ്പോര്‍ട്ടര്‍ ചാനല്‍
 

Share this story