തിരുനെല്ലി ഉന്നതിയിൽ സിപിഎം പ്രവർത്തകർ മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി
Dec 10, 2025, 10:27 IST
വയനാട് തിരുനെല്ലി ഉന്നതിയിൽ സിപിഎം പ്രവർത്തകർ മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി. എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെയുള്ളവർ അർധരാത്രി ഉന്നതിയിൽ എത്തിയെന്നാണ് ആക്ഷേപം. ഏഴ് മണിക്ക് ശേഷം ഉന്നതിയിൽ പ്രവേശിക്കാൻ പാടില്ലെന്നിരിക്കെ എന്തിനാണ് സ്ഥാനാർഥിയടക്കം അവിടേക്ക് പോയതെന്നാണ് യുഡിഎഫ് ചോദിക്കുന്നത്
രാത്രിയിലുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ വിട്ടയച്ചതായും ആക്ഷേപമുണ്ട്. അതിനിടെ വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം വിതരണം ചെയ്തതായി ബിജെപിക്കെതിരെയും പരാതി ഉയർന്നു
പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ഒന്നാം വാർഡിലാണ് പരാതി ഉയർന്നിട്ടുള്ളത്. ബിജെപി ഓഫീസിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ മദ്യവിതരണം നടത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പുറത്തവന്നിട്ടുണ്ട്.
