ഇ എൻ സുരേഷ് ബാബുവിനെതിരായ പരാതി; പോലീസ് നിയമോപദേശം തേടും

suresh babu

ഷാഫി പറമ്പിൽ എംപിക്കെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ ലൈംഗികാരോപണത്തിലെ പരാതിയിൽ നിയമോപദേശം തേടാൻ പോലീസ്. പരാതി പാലക്കാട് എസ് പി നോർത്ത് പൊലീസിന് കൈമാറും. മൂന്നാം കക്ഷിയാണ് പരാതി നൽകിയിരിക്കുന്നത് എന്നതിനാൽ നിയമോപദേശം ഇല്ലാതെ തുടർനടപടി സ്വീകരിക്കില്ലെന്ന തീരുമാനത്തിലാണ് പോലീസ്.

ഷാഫിക്കെതിരായ ആരോപണത്തിൽ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും കോൺഗ്രസ് ആലത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദുമാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. ഇ എൻ സുരേഷ് ബാബുവിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി.

അതേസമയം കൂടുതൽ പ്രകോപിപ്പിച്ചാൽ താനെല്ലാം വെളിപ്പെടുത്തുമെന്നായിരുന്നു ഇ എൻ സുരേഷ് ബാബുവിന്റെ പ്രതികരണം. പറഞ്ഞതൊന്നും മാറ്റി പറയുന്നില്ല. അതെല്ലാം അവിടെ തന്നെ നിൽക്കുകയാണ്. കോൺഗ്രസുകാർക്ക് പരാതി നൽകുകയോ നിയമ നടപടി സ്വീകരിക്കുകയോ ചെയ്യാമെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു. എന്നാൽ ആരോപണം ജില്ലയിലെ സിപിഎം നേതാക്കൾ ആരും തന്നെ ഏറ്റെടുത്തിട്ടില്ല.

Tags

Share this story