സ്വപ്‌നക്കും വിജേഷ് പിള്ളക്കുമെതിരായ പരാതി; സിപിഎം ഏരിയാ സെക്രട്ടറിയുടെ മൊഴിയെടുത്തു

vijesh
സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ സിപിഎം നൽകിയ പരാതിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ മൊഴിയെടുത്തു. തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷിന്റെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. സ്വപ്‌ന മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എതിരെ നടത്തിയ ആരോപണത്തിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് സന്തോഷ് മൊഴി നൽകി. സന്തോഷ് നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തത്.
 

Share this story