ഇപി ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതി; കോൺഗ്രസ് നേതാവിനെതിരെ കേസ്

ep

ഇപി ജയരാജന്റെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. ഇപിയുടെ ഭാര്യ പികെ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തിൽ വളപട്ടണം പോലീസാണ് തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെ കേസെടുത്തത്

കലാപശ്രമത്തിനടക്കമാണ് ഇയാൾക്കെതിരെ കേസ്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം പികെ ഇന്ദിര ഇരിക്കുന്ന രീതിയിൽ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് ഇന്ദിര നൽകിയ പരാതിയിലാണ് കേസെടുക്കാൻ നിർദേശം നൽകിയത്

നേരത്തെ വാർത്താ സമ്മേളനത്തിൽ പോലീസിൽ പരാതി നൽകിയ കാര്യം ഇപി ജയരാജൻ പറഞ്ഞിരുന്നു. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ പ്രശസ്തനാണ് വിഡി സതീശനെന്നും ഇപി ജയരാജൻ പറഞ്ഞിരുന്നു
 

Share this story