പത്തനംതിട്ടയിൽ കള്ളവോട്ട് ചെയ്തെന്ന പരാതി; 3 പേർക്കെതിരേ നടപടി

Voter

പത്തനംതിട്ടയിലെ കള്ളവോട്ട് പരാതിയിൽ 3 പേർക്കെതിരേ നടപടി. 2 പോളിങ് ഉദ്യോഗസ്ഥരെയും ബൂത്ത് ഓഫിസറേയുമാണ് സസ്പെൻഡ് ചെയ്തത്. പോളിങ് ഓഫിസറായ ദീപ, കല തോമസ്, ബിഎൽഒ അമ്പിളി എന്നിവർക്കെതിരേയാണ് കലക്‌ടറുടെ നടപടി. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്നും അതിനുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

6 വർഷം മുൻപ് മരിച്ച ആളുടെ പേരിൽ വോട്ട് ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്. വാര്‍ഡ് മെമ്പറും ബിഎല്‍ഒയും ഒത്തു കളിച്ചുവെന്നാരോപിച്ച് എല്‍ഡിഎഫാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരിൽ മരുമകൾ അന്നമ്മ വോട്ട് ചെയ്തു എന്നാണ് പരാതി.

Share this story