കോറോത്ത് തെയ്യം കാണാനെത്തിയ ഭിന്നശേഷിക്കാരിയോട് വിവേചനം കാണിച്ചതായി പരാതി

korom

കണ്ണൂർ കോറോം മുച്ചിലോട്ട് ക്ഷേത്രത്തിൽ തെയ്യം കാണാനെത്തിയ ഭിന്നശേഷിക്കാരിയെ വീൽചെയറിലായതിനാൽ അകത്തേക്ക് കയറ്റിയില്ലെന്ന് പരാതി. ക്ഷേത്രത്തിലെ പ്രധാന ആചാരക്കാരൻ വിവേചനം കാണിച്ചെന്നാണ് എസ് എം എ രോഗബാധിതയായ സുനിത ത്രിപ്പാനിക്കരയുടെ പരാതി. 

കോറത്ത് നടന്ന പെരുങ്കളിയാട്ടത്തിനിടെയാണ് സംഭവം. അന്നത്തെ ദുരനുഭവം സുനിത മറക്കാൻ ആഗ്രഹിക്കുന്നത് മുച്ചിലോട്ട് ഭഗവതിയുടെ ചിത്രം കാൻവാസിലേക്ക് പകർത്തിയാണ്. കോറം മുച്ചിലോട്ട് പ്രധാന ആചാരക്കാരനായ കാരണവറാണ് സുനിതയെ വീൽ ചെയറിലായതിനാൽ തെയ്യം കാണുന്നതിൽ നിന്നും വിലക്കിയത്


 

Share this story