കോഴിക്കോട് വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടന്നെന്ന പരാതി വസ്തുതാ വിരുദ്ധമെന്ന് കലക്ടര്‍

Votter id

കോഴിക്കോട്: പോളിംഗ് ദിവസം വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടന്നെന്ന പരാതി വസ്തുതാ വിരുദ്ധമാണെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തിലാണ് ക്രമക്കേട് നടന്നെന്ന പരാതി ഉയർന്നത്. ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നുവെന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് ടെസ്റ്റ് വോട്ട് നടത്തിയത്. എന്നാൽ ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് വ്യക്തമായി. ഇതോടെയാണ് തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചത്.

Share this story