നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതി; പഞ്ചായത്തംഗമായ കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ

congress

നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്ത് അംഗം കരീം പഴങ്കലിനെയാണ് കോൺഗ്രസ് അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. കൊടിയത്തൂർ സാംസ്‌കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. 

കോഴ ആവശ്യപ്പെടുന്നതായുള്ള ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ഗ്രൂപ്പ് വഴക്കിനെ തുടർന്ന് പ്രാദേശിക കോൺഗ്രസ് നേതാവായ സണ്ണിയാണ് കോഴ ആവശ്യപ്പെട്ട ശബ്ദസന്ദേശം പുറത്തുവിട്ടത്. ഇതേ തുടർന്ന് കോൺഗ്രസ് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. കോഴ വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കരീമിനെ സസ്‌പെൻഡ് ചെയ്തത്. ശബ്ദസന്ദേശം പുറത്തുവിട്ട സണ്ണിയെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
 

Share this story