തെരഞ്ഞെടുപ്പു ചട്ടലംഘനം നടത്തിയെന്ന പരാതി: തോമസ് ഐസക്കിനോട് വിശദീകരണം തേടി ജില്ലാ കലക്‌ടർ

Thomas

തെരഞ്ഞെടുപ്പു ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ ഇടതു മുന്നണി സ്ഥാനാർഥി ഡോ. തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കലക്‌ടർ. മൂന്നു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് തോമസ് ഐസക്കിനോട് നിർദേശിച്ചിട്ടുള്ളത്.

യുഡിഎഫാണ് തോമസ് ഐസക്കിനെതിരേ പരാതി നൽകിയത്. കുടുംബശ്രീ പ്രവര്‍ത്തകരെ വിളിച്ചു കൂട്ടി വായ്പ വാഗ്ദാനം ചെയ്തു, കെ ഡിസ്‌ക് എന്ന സര്‍ക്കാര്‍ പദ്ധതി വഴി കണ്‍സള്‍ട്ടന്റുമാരെ നിയോഗിച്ച് തൊഴില്‍ വാഗ്ദാനം ചെയ്തു വോട്ടു തേടുന്നു എന്നീ പരാതികളാണ് യുഡിഎഫ് ഉന്നയിച്ചിരുന്നത്.

Share this story