പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി: തോമസ് ഐസക് ജില്ലാ കലക്ടർക്ക് വിശദീകരണം നൽകി

Thomas

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന യുഡിഎഫിന്റെ പരാതിയിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക് ജില്ലാ കലക്ടർക്ക് വിശദീകരണം നൽകി. കുടുംബശ്രീ, കെ ഡിസ്‌ക് എന്നീ സർക്കാർ സംവിധാനങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. യുഡിഎഫിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും വിശദീകരണത്തിൽ പറയുന്നു

കുടുംബശ്രീ വഴി വായ്പാ വാഗ്ദാനം, കെ ഡിസ്‌ക് വഴി തൊഴിൽദാന പദ്ധതി എന്നിവക്കെതിരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. നേരത്തെ പരാതി ഉയർന്നപ്പോൾ തന്നെ ഐസക് വിശദീകരണവുമായി രംഗത്തുവന്നിരുന്നു

കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ല. കുടുംബശ്രീ യോഗം നടക്കുന്നുണ്ടെങ്കിൽ അവിടെ കയറി വോട്ട് ചോദിക്കും. തൊഴിൽദാന പദ്ധതിയെ താറടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ഐസക് വിമർശിച്ചിരുന്നു.
 

Share this story