കൊല്ലത്ത് 17കാരി ആത്മഹത്യ ചെയ്തത് ആൺസുഹൃത്തിന്റെ ശല്യത്തെ തുടർന്നെന്ന് പരാതി

Police

കൊല്ലം ചടയമംഗലത്ത് 17 വയസ്സുള്ള പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളുടെ പരാതി. ആൺസുഹൃത്ത് ശല്യം ചെയ്തതു കൊണ്ടാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പരാതി. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആൺസുഹൃത്തുമായി പെൺകുട്ടി അടുപ്പത്തിലായത്. ഇയാൾ പെൺകുട്ടിക്ക് ഫോൺ വാങ്ങി നൽകിയിരുന്നു. പെൺകുട്ടിയെ വീട്ടുകാർ പലപ്രാവശ്യം വിലക്കിയിട്ടും ആൺസുഹൃത്ത് ശല്യം ചെയ്തു. പെൺകുട്ടിയെ കട്ടപ്പനയിലെ ബന്ധുവീട്ടിലേക്ക് മാറ്റിയിട്ടും ശല്യം തുടരുകയായിരുന്നു. ആൺസുഹൃത്ത് തിങ്കളാഴ്ച പെൺകുട്ടിയുമായി വഴിയിൽ നിന്ന് സംസാരിക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതിന് ശേഷമാണ് 17കാരി ആത്മഹത്യ ചെയ്യുന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു
 

Share this story