രാഹുൽ ഗാന്ധി വണ്ടൂർ താലൂക്ക് ആശുപത്രിക്ക് നൽകിയ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചെന്ന് പരാതി

rahul

വയനാട് എംപി രാഹുൽ ഗാന്ധി വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് നൽകിയ ഡയാലിസിസ് ഉപകരണങ്ങൾ മടക്കി അയച്ചെന്ന് പരാതി. ആശുപത്രി മെഡിക്കൽ ഓഫീസറുടേതാണ് നടപടിയെന്നും അന്വേഷിക്കാൻ സമിതിയെ നിശ്ചയിത്തായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. 

35 ലക്ഷം രൂപയുടെ ഡയാലിസിസ് യൂണിറ്റുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് നൽകിയിരുന്നത്. ഒരാഴ്ച മുമ്പാണ് ഇവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ലോറിയിൽ ഉപകരണങ്ങൾ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും എന്നാൽ അവ ആശുപത്രിയിൽ ഇറക്കാതെ മടക്കി അയക്കുകയും ചെയ്തു

ഉപകരണങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യം ആശുപത്രിയിലുണ്ടായിരുന്നില്ല. ഉപകരണങ്ങൾ പൂർണമായി എത്തിയില്ലെന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചയച്ചെന്നാണ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയോട് മെഡിക്കൽ ഓഫീസർ പറഞ്ഞത്. ഉപകരണങ്ങൾ ഇറക്കാതെ തിരിച്ചുപോയതിന് ശേഷമാണ് ഡയാലിസിസ് യൂണിറ്റുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് ലോറിയിലുണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതർ അറിയുന്നത്. ഇവ തിരികെ കൊണ്ടുവന്ന് ആശുപത്രിക്ക് നൽകാനുള്ള തയ്യാറെടുപ്പാണ് ഇപ്പോൾ നടക്കുന്നത്.
 

Share this story