മൂന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയെന്ന പരാതി; വീട്ടമ്മ അറസ്റ്റിൽ

Police

പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയെന്ന പരാതിയിൽ വീട്ടമ്മ അറസ്റ്റിൽ. കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിനി ജിനു, കാമുകൻ ടോം ബി ടോംസി എന്നിവരാണ് അറസ്റ്റിലായത്. 10, 14, 16 വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് ജിനു നാടുവിട്ടെന്നാണ് പരാതി

ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ടോമിനൊപ്പമാണ് ജിനു പോയതെന്ന് കണ്ടെത്തി. ടോമിനെ കാണാനില്ലെന്ന് കാണിച്ച് ഇതിനിടെ അയാളുടെ പിതാവും പരാതി നൽകിയിരുന്നു

ഫോൺ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ വെച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തിരുവമ്പാടി സ്റ്റേഷനിലെത്തിച്ച ഇരുവരെയും കോടതിയിൽ ഹാജരാക്കി. ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
 

Share this story