കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ യുവാവിന്റെ ചെവി പോലീസ് അടിച്ചു തകർത്തതായി പരാതി

athul

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ യുവാവിന്റെ ചെവി പോലീസ് ലാത്തി കൊണ്ട് അടിച്ച് തകർത്തതായി പരാതി. പരുക്കേറ്റ നെടുമ്പന സ്വദേശി അതുൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടി. നെടുമ്പന മരുതൂർ ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം

ഉത്സവത്തിനെത്തിയവർ തമ്മിലടിച്ചതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. ഇതിനിടയിൽ സംഘർഷത്തിൽ ഇല്ലാതിരുന്ന യുവാവിനെയും മർദിച്ചെന്നാണ് ആരോപണം. എന്നാൽ പോലീസ് ആരോപണം തള്ളി. വലിയ സംഘർഷമാണ് ഉത്സവത്തിനിടെയുണ്ടായതെന്നും ഇത് തടയാൻ മാത്രമാണ് ശ്രമിച്ചതെന്നും പോലീസ് വിശദീകരിച്ചു.
 

Share this story