കോഴിക്കോട് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായി പരാതി

Rape

കോഴിക്കോട് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായി പരാതി. നഗരത്തിലെ ഫ്‌ളാറ്റിൽ ശനിയാഴ്ചയാണ് പീഡനം നടന്നത്. സംഭവത്തിൽ നടക്കാവ് പോലീസ് അന്വേഷണം തുടങ്ങി. പ്രതികളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായാണ് വിവരം. ഇവർ ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു

സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് ഇവിടേക്ക് വിളിപ്പിച്ചത്. ഫ്‌ളാറ്റിലെത്തിയ തന്നെ രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. യുവതിയുടെ വനിതാ സുഹൃത്താണ് ഈ രണ്ട് പേരെയും പരിചയപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു.
 

Share this story