പാര്‍ട്ടിക്കുള്ളിലെ പരാതികള്‍ ഇനി രഹസ്യം; ആഭ്യന്തര പ്രശ്‌നപരിഹാര കമ്മിറ്റി രൂപീകരിച്ച് സിപിഎം

TN സീമ

തിരുവനന്തപുരം: കേന്ദ്ര കമ്മിറ്റി നിര്‍ദേശത്തിന് പിന്നാലെ ആഭ്യന്തര പ്രശ്‌നപരിഹാര കമ്മിറ്റി രൂപീകരിച്ച് സിപിഎം സംസ്ഥാന നേതൃത്വം. ടി.എന്‍ സീമ അധ്യക്ഷയായ സമിതിയില്‍ പി.കെ സൈനബ, എന്‍. ചന്ദ്രന്‍, എ. വിജയകുമാര്‍ എന്നിവരാണ് അംഗങ്ങള്‍.

അഡ്വക്കേറ്റ് ഗീനകുമാരി പുറത്ത് നിന്നുള്ള നിയമ വിദഗ്ധയായി കമ്മിറ്റിയിലുണ്ടാകും. പാര്‍ട്ടി ഘടകങ്ങള്‍ക്ക് പകരം ഇനി ആഭ്യന്തര പ്രശ്‌നപരിഹാര കമ്മിറ്റിയായിരിക്കും നേതാക്കള്‍ക്കെതിരായ പരാതികള്‍ പരിശോധിക്കുക.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി വേണമെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശം. പാര്‍ട്ടിക്ക് പരാതി ലഭിച്ചാല്‍ ഉടന്‍ ഐസിസി അന്വേഷണം. പരാതിക്കാര്‍ തൃപ്തരല്ലെങ്കില്‍ നിയമസഹായം നല്‍കണമെന്നുമാണ് കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.

പീഡനപരാതിയെ തുടര്‍ന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു സ്ഥാനമൊഴിഞ്ഞതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പാര്‍ട്ടിയിലെ പുതിയ മാറ്റം. അതേസമയം സുരേഷ് ബാബുവിനെതിരെ പാര്‍ട്ടിക്ക് മുന്നില്‍ ഒരു പരാതിയും ഇല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്.

Tags

Share this story