പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം: സ്റ്റേഷൻ ചുമതല ഇനി മുതൽ എസ്.ഐമാർക്ക്, 'എന്റെ പോലീസ് സ്റ്റേഷൻ' പദ്ധതി ഉദ്ഘാടനം ഇന്ന്

My Police

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പോലീസ് സ്റ്റേഷന്‍ ഭരണത്തില്‍ സമഗ്ര മാറ്റം. ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളുടെയും ചുമതല ഇനി എസ്ഐമാര്‍ ഏറ്റെടുക്കും. സംസ്ഥാനത്തെ 64 പ്രധാന പോലീസ് സ്റ്റേഷനുകളില്‍ മാത്രമായിരിക്കും ഇന്‍സ്പെക്ടര്‍മാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി (എസ്എച്ച്ഒ) തുടരുക.

പോലീസിനെ കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘എന്റെ പോലീസ് സ്റ്റേഷന്‍’ പദ്ധതിക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനരീതിയിലും പൊതുജനങ്ങളോടുള്ള സമീപനത്തിലും മാറ്റം കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം.

കൂടുതൽ കണ്ടെത്തുക
ഓൺലൈൻ പത്രം
ഇ-പേപ്പർ സബ്സ്ക്രിപ്ഷൻ
വിനോദ വാർത്താ ലേഖനങ്ങൾ
നെയ്യിൽ കസ്റ്റഡി മര്‍ദ്ദനവും അനധികൃത തടവും പൂര്‍ണമായി ഒഴിവാക്കുന്നതിനൊപ്പം ശാസ്ത്രീയ അന്വേഷണ രീതികള്‍ കൂടുതല്‍ ശക്തമാക്കും. പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനായി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.

20 വര്‍ഷം പിന്നിട്ട ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതല്‍ ആധുനികവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്ന് പ്രതിമാസ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിന് ഡിഐജിമാരുടെ നേതൃത്വത്തില്‍ സ്വതന്ത്ര സംവിധാനം ഒരുക്കും. പരാതികളുടെ എണ്ണം, എഫ്‌ഐആര്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ഡിജിപിയുടെ നേതൃത്വത്തില്‍ നിരീക്ഷിക്കാനും നടപടിയുണ്ടാകും

Tags

Share this story