അനുനയ നീക്കം ശക്തം: തിരുവഞ്ചൂർ രാധാകൃഷ്ണൻ ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

thiruvanchoor

മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ നിലപാടും ചർച്ചയായി.  കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. നേരത്തെ പിജെ കുര്യനും, കൊടിക്കുന്നിൽ സുരേഷും സുകുമാരൻ നായരെ സന്ദർശിച്ചിരുന്നു.

കോൺഗ്രസിനും ബിജെപിക്കുമെതിരെ ജി സുകുമാരൻ നായർ അതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. വിശ്വാസ പ്രശ്‌നത്തിൽ കോൺഗ്രസിന് ഉറച്ച നിലപാടില്ല. ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല. നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.

സംസ്ഥാന സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സുകുമാരൻ നായർ പ്രതിനിധിയെ അയച്ചിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ വിമർശനം കോൺഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് കോൺഗ്രസ് അനുനയ നീക്കം ശക്തമാക്കിയത്.
 

Tags

Share this story