ആത്മഹത്യ ചെയ്ത കർഷകന് ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

prasad

ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത നെൽകർഷകന് ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ. എസ് സി, എസ് ടി വികസന കോർപറേഷൻ നൽകിയ വായ്പാപരിധി പരമാവധി ഇളവുകൾ നൽകി തീർക്കാനും കോർപറേഷന് മന്ത്രി നിർദേശം നൽകി.  തകഴി കുന്നുമ്മയിലെ കർഷകൻ കെ ജി പ്രസാദിന്റെ കുടുംബത്തിനാണ് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്

കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടീസ് അയച്ചതിൽ മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. നവംബർ 11നാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. 2022ലാണ് ഇവർ കോർപറേഷനിൽ നിന്ന് 60,000 രൂപ വായ്പ എടുത്തത്.
 

Share this story