സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷം; മാധ്യമങ്ങൾക്ക് നിയമസഭാ സെക്രട്ടറിയുടെ നോട്ടീസ്
Apr 13, 2023, 15:11 IST

നിയമസഭാ സ്പീക്കറുടെ ഓഫീസിന് മുന്നിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നോട്ടീസ്. അതീവ സുരക്ഷാ മേഖലയിൽ അനുവാദമില്ലാതെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് നോട്ടീസിൽ പറയുന്നു. 15 ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ നിയമസഭാ പാസ് റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്
പ്രതിപക്ഷ എംഎൽഎമാരുടെ പിഎമാർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇവരും മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു. എന്നാൽ ഭരണപക്ഷ എംഎൽഎമാരുടെയും മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫുകളും ദൃശ്യങ്ങൾ പകർത്തിയിട്ടും ഇവർക്ക് നോട്ടീസ് നൽകിയിട്ടില്ല. മാധ്യമങ്ങൾക്കും പ്രതിപക്ഷ എംഎൽഎമാർക്കുമാണ് നിയമസഭാ സെക്രട്ടറി നോട്ടീസ് അയച്ചിരിക്കുന്നത്.