സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷം; അഞ്ച് വനിതകളടക്കം ഏഴ് വാച്ച് ആൻഡ് വാർഡിന് പരുക്ക്

speaker

സ്പീക്കർ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ കവരുന്നുവെന്ന് ആരോപിച്ച് എഎൻ ഷംസീറിന്റെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംഘർഷം. യുഡിഎഫ് എംഎൽഎമാരും വാച്ച് ആൻഡ് വാർഡും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഭരണപക്ഷ അംഗങ്ങൾ കൂടി സംഘർഷത്തിൽ പങ്കുചേർന്നതോടെ നിയമസഭയിൽ അസാധാരണ സംഭവങ്ങൾക്കാണ് ഇന്ന് സാക്ഷ്യം വഹിച്ചത്

തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ കെ രമ, സനീഷ് കുമാർ ജോസഫ് അടക്കം അഞ്ച് പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡും ഭരണപക്ഷവും ആക്രമിച്ചതായി പ്രതിപക്ഷം ആരോപിച്ചു. സനീഷ് ജോസഫും അഡീഷണൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈനും പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി. അഞ്ച് വനിതകളടക്കം ഏഴ് വാച്ച് ആൻഡ് വാർഡിനും പരുക്കേറ്റിട്ടുണ്ട്


 

Share this story