നിയമസഭയിലെ സംഘർഷം; സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗം ഇന്ന്
Thu, 16 Mar 2023

നിയമസഭയിൽ ഇന്നലെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗം ഇന്ന്. മർദിച്ച വാച്ച് ആൻഡ് വാർഡുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ആറ് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം പ്രതിപക്ഷ എംഎൽഎമാർ മർദിച്ചതായി വനിതാ വാച്ച് ആൻഡ് വാർഡുകളും പരാതി നൽകിയിട്ടുണ്ട്
രണ്ട് പരാതികളിലും സ്പീക്കർ എന്ത് നടപടിയെടുക്കുമെന്നതാണ് ശ്രദ്ധേയം. പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ ഇന്നത്തെ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാനിടയില്ല. ചോദ്യോത്തരവേള മുതൽ സംഘർഷത്തിന് സാധ്യതയുണ്ട്.