ബിജെപിക്ക് പിന്നാലെ കോൺഗ്രസ്: ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരെ കാണാൻ കെ സുധാകരൻ
Apr 15, 2023, 15:23 IST

ക്രൈസ്തവ മേലധ്യക്ഷൻമാരെ കണ്ട ബിജെപിയുടെ തന്ത്രം ഏറ്റെടുത്ത് കോൺഗ്രസും. കർദിനാൾ ആലഞ്ചേരി അടക്കമുള്ള മതമേലധ്യക്ഷൻമാരുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകുന്നേരം തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ കെ സുധാകരൻ സന്ദർശിക്കുന്നുണ്ട്.
ഈസ്റ്ററിലെ സ്‌നേഹയാത്രയും വിഷു കൈനീട്ടവുമായി ബിജെപി അരമനയിലേക്കും വിശ്വാസികളുടെ വീടുകളിലേക്കും ഇറങ്ങിയത് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് ണക്കുകൂട്ടുന്നത്. ഇതോടെയാണ് മറുനീക്കവുമായി ബിജെപിയുടെ ആശയം ഏറ്റെടുത്ത് കോൺഗ്രസും നീങ്ങുന്നത്. 20ാം തീയതി ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി സഭയെ കൂടെ നിർത്താനുള്ള തുടർ നടപടികൾ ആസൂത്രണം ചെയ്യും