കോൺഗ്രസും ബിജെപിയും കൈകോർത്തു; കുമരകം പഞ്ചായത്തിൽ സ്വതന്ത്രൻ പ്രസിഡന്റ്
Dec 27, 2025, 15:38 IST
കോട്ടയം കുമരകം പഞ്ചായത്തിൽ സ്വതന്ത്രൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ ഭരണം പിടിക്കാമെന്ന എൽഡിഎഫിന്റെ പ്രതീക്ഷയാണ് കോൺഗ്രസും ബിജെപിയും സഹകരിച്ചതോടെ ഇല്ലാതായത്.
സ്വതന്ത്ര അംഗത്തിന് യുഡിഎഫും ബിജെപിയും പിന്തുണ നൽകിയതോടെ നറുക്കെടുപ്പിലൂടെയാണ് ഒന്നാം വാർഡിൽ നിന്ന് വിജയിച്ച പിഎ ഗോപി പ്രസിഡന്റായത്. യുഡിഎഫിന്റെ നാല് അംഗങ്ങളും ബിജെപിയുടെ മൂന്ന് അംഗങ്ങളും ഗോപിക്ക് വോട്ട് ചെയ്തു
മുമ്പ് സിപിഎം പ്രവർത്തകനായിരുന്നു ഗോപി. 2005ൽ പഞ്ചായത്തിലേക്ക് സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിട്ടുണ്ട്. എന്നാൽ 2010 മുതൽ പാർട്ടി വിട്ട് സ്വതന്ത്രനായി നിൽക്കുകയാണ്.
