കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടി; രാജ്യസേവനത്തിന് ബിജെപി മാത്രം: അനിൽ ആന്റണി

anil

കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടിയായി മാറിയെന്ന് അനിൽ ആന്റണി. ബിജെപിയിൽ ചേർന്നതിന് പിന്നാലെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമൊത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അനിൽ. നരേന്ദ്രമോദി അഴിമതിരഹിത നേതാവാണ്. രാജ്യസേവനത്തിന് ബിജെപി അല്ലാതെ മറ്റൊരു ഇടമില്ലെന്നും അനിൽ ആന്റണി പറഞ്ഞു

ഞാൻ ജനിച്ചത് കോൺഗ്രസ് കുടുംബത്തിലാണ്. കോൺഗ്രസ് കാഴ്ചപ്പാടുകളോടെയാണ് വളർന്നത്. എന്നാൽ അന്നത്തെ കോൺഗ്രസ് അല്ല ഇന്നത്തെ കോൺഗ്രസ് പാർട്ടി. ഏതാനും വർഷങ്ങളായി കോൺഗ്രസ് പാർട്ടിക്ക് രാജ്യ താത്പര്യത്തേക്കാൾ രണ്ടു മൂന്ന് വ്യക്തികളുടെ താത്പര്യങ്ങളിലാണ് താത്പര്യം. ചെറുപ്പക്കാരനെന്ന നിലയിൽ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ ബിജെപി അല്ലാതെ മറ്റൊരു ചുവടുവെപ്പ് ഇല്ലെന്നും അനിൽ ആന്റണി പറഞ്ഞു
 

Share this story