കാസർകോട് കുറ്റിക്കോലിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറിക്ക് നേരെ ആക്രമണം
Sat, 4 Mar 2023

കാസർകോട് കുറ്റിക്കോൽ പുളുവഞ്ചിയിൽ കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. മണ്ഡലം സെക്രട്ടറി എച്ച് വേണുവിനെയാണ് ആക്രമിച്ചത്. കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ വേണുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിക്കുന്നു
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. കൈയിലാണ് ഗുരുതരമായി പരുക്കേറ്റത്. മറ്റ് പരുക്കുകൾ സാരമുള്ളതല്ല.