ഒടുവിൽ സുധാകരന് വഴങ്ങി കോൺഗ്രസ്; കണ്ണൂരിൽ മത്സരിച്ചേക്കും, അടൂർ പ്രകാശിനും ഇളവെന്ന് സൂചന

k sudhakaran

കെ സുധാകരൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. എല്ലാ അനുനയ നീക്കങ്ങളും തള്ളി സുധാകരൻ മത്സരിക്കുമെന്ന പിടിവാശിയിൽ ഉറച്ച് നിന്നതോടെയാണ് നേതൃത്വം അയഞ്ഞത്. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനമാണ് ഇതോടെ പാഴായത്. അടൂർ പ്രകാശനും ഇളവ് നൽകാൻ ധാരണയായതായാണ് സൂചന. 

കെ സുധാകരനും അടൂർ പ്രകാശിനും കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു എന്നാണ് വിവരം. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്കാണ് അപേക്ഷ നൽകിയത്. സുധാകരനും അടൂർ പ്രകാശും നാമനിർദേശ പത്രിക നൽകാൻ ഒരുക്കം തുടങ്ങി.

എംപിമാർ മത്സരിക്കേണ്ടെന്നായിരുന്നു ഹൈക്കമാൻഡിന്റെ ആദ്യ തീരുമാനം. കോന്നിയും കണ്ണൂരും ഒഴിച്ചിട്ടുകൊണ്ടായിരുന്നു കോൺഗ്രസിന്റെ ആദ്യ പട്ടിക ഇന്നലെ പുറത്തിറങ്ങിയത്. രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന് ഇറക്കിയേക്കും എന്നാണ് വിവരം. ഇതിലും കണ്ണൂരും കോന്നിയും ഒഴിച്ചിട്ടേക്കും
 

Tags

Share this story