കുഞ്ഞാങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കണ്ടാൽ മതിയെന്ന സമീപനമാണ് കോൺഗ്രസിന്: എംഎം മണി

mani

കേന്ദ്രത്തിനെതിരായ കേരളത്തിന്റെ പ്രതിഷേധത്തിൽ കോൺഗ്രസ് പങ്കെടുക്കാത്തതിനെതിരെ എംഎം മണി എംഎൽഎ. കുഞ്ഞാങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കണ്ടാൽ മതിയെന്ന സമീപനമാണ് കോൺഗ്രസിന്റേത്. മുമ്പ് കോൺഗ്രസ് ചെയ്തത് തന്നെയാണ് ഇപ്പോൾ ബിജെപി ചെയ്യുന്നതെന്നും എംഎം മണി പറഞ്ഞു

ഒന്നിച്ച് നിന്നാലെ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയൂ. സർക്കസ് കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് നരേന്ദ്രമോദിയെന്നും എംഎം മണി പറഞ്ഞു

നാളെയാണ് കേന്ദ്രത്തിനെതിരെ ഡൽഹി ജന്തർ മന്തിറിൽ കേരളം പ്രതിഷേധ സമരം നടത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും എംപിമാരും പ്രതിഷേധത്തിൽ അണിചേരും.
 

Share this story