കോൺഗ്രസിന് ആശയ പാപ്പരത്തം; ഇന്ത്യ മുന്നണിയുടെ സാധ്യതകൾ ഉൾക്കൊള്ളാനായില്ല: ബിനോയ് വിശ്വം

Binoy

ഇന്ത്യ മുന്നണിയുടെ സാധ്യതകൾ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആശയപാപ്പരത്തം കാരണം ഇന്ത്യ സഖ്യത്തെ ഫലപ്രദമായി ഉൾക്കൊള്ളാൻ കോൺഗ്രസിന് സാധിച്ചില്ല. ഇന്ത്യ മുന്നണി വേണ്ടത്ര രീതിയിൽ ചലനമുണ്ടാക്കിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു

ഇന്ത്യ മുന്നണിയുടെ ഉദാസീനതക്ക് കാരണം കോൺഗ്രസാണ്. സിഎഎ വിരുദ്ധ പോരാട്ടം ഇടതുമുന്നണിക്ക് പ്രാണവായു ആണ്. സിഎഎ പ്രക്ഷോഭങ്ങളിലെ കേസുകൾ പിൻവലിക്കാത്തത് ഗൗരവത്തോടെ കാണും

എസ് എഫ് ഐയുടെ പാരമ്പര്യം അറിയാത്ത കുറേപേർ സംഘടനയിലുണ്ട് എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം. തൃശ്ശൂർ മണ്ഡലം കണ്ട് ആരും പനിക്കണ്ട. തൃശ്ശൂരിൽ കോൺഗ്രസും ബിജെപിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
 

Share this story