രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ചാലും ഇല്ലെങ്കിലും കോൺഗ്രസിന് ബാധ്യതയില്ലെന്ന് വിഡി സതീശൻ

satheeshan

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്നപ്പോൾ തന്നെ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നു. അത് ഇന്ന് പ്രഖ്യാപിച്ചുവെന്നു മാത്രമേയുള്ളുവെന്ന് വിഡി സതീശൻ പ്രതികരിച്ചു. 

ആദ്യം രാഹുലിനെതിരെ പരാതി വന്നപ്പോൾ തന്നെ ഏകകണ്ഠമായി രാഹുലിനെ സസ്പെൻഡ് ചെയ്യാൻ നേതാക്കളെല്ലാം തീരുമാനിച്ചിരുന്നു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇന്നലെയാണോ ഇന്നാണോ എന്നതിൽ പ്രസക്തിയില്ലെന്നും വിഡി സതീശൻ പറഞ്ഞു. തന്റെ പാർട്ടിയിൽ തനിക്ക് അഭിമാനമുണ്ടെന്നും ഇത്തരമൊരു തീരുമാനം കൂട്ടായാണ് എടുത്തതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

ഇനി രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതും വെക്കാതിരിക്കുന്നതുമൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്ത് തീരുമാനമെടുത്താലും കുഴപ്പമില്ല. ഇനി പാർട്ടിക്ക് യാതൊരു ബാധ്യതയുമില്ല. ഇനി ഒന്ന് രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. പാർട്ടിയിൽ നിന്ന് പുറത്താക്കി കഴിഞ്ഞതിനാൽ രാജിയുടെ കാര്യത്തിൽ എന്തു തീരുമാനം വേണമെങ്കിലും എടുത്തോട്ടെയെന്നും വിഡി സതീശൻ വ്യക്തമാക്കി.
 

Tags

Share this story