കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു

കോൺഗ്രസ് നേതാവും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു. എഐസിസി അംഗവും മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമാണ് തങ്കമണി ദിവാകരൻ. 

സ്ത്രീകൾക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ ആഗ്രഹിച്ചാണ് ബിജെപിയിൽ ചേർന്നത്. 27 വയസ് മുതൽ താൻ കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണ്. എന്നാൽ പാർട്ടിയിൽ നിന്ന് കടുത്ത അവഗണന നേരിട്ടെന്നും തങ്കമണി ദിവാകരൻ പറഞ്ഞു

സ്ത്രീകളെ ബഹുമാനിക്കാൻ കോൺഗ്രസ് വിമുഖത കാണിക്കുകയാണ്. പല സ്ത്രീകളും കോൺഗ്രസിൽ അവഗണിക്കപ്പെടുകയാണ്. അതുകൊണ്ടാണ് പാർട്ടി വിടുന്നതെന്നും തങ്കമണി പറഞ്ഞു.
 

Share this story