പറവൂരിൽ നിന്നുള്ള കോൺഗ്രസ് നേതാവ് വത്സല പ്രസന്ന കുമാർ ബിജെപിയിൽ ചേർന്നു
Feb 24, 2026, 15:34 IST
കോൺഗ്രസ് നേതാവ് വത്സല പ്രസന്നകുമാർ ബിജെപിയിൽ ചേർന്നു. പറവൂർ മുൻസിപ്പാലിറ്റി മുൻ കൗൺസിലറാണ് ഇവർ. തിരുവനന്തപുരം മാരാർജി ഭവനിൽ വെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വത്സലയെ പാർട്ടിയിലേക്ക് സ്വീകരിച്ചു
വത്സലയുടെ ബിജെപിയിലേക്കുള്ള വരവിലൂടെ വികസിത പറവൂർ എന്ന ലക്ഷ്യം സാധ്യമാകുമെന്ന് രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിസ്മയം പറവൂരിൽ നിന്നാകട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിയുെട വികസന പ്രവർത്തനങ്ങളാണ് തന്നെ പാർട്ടിയിലേക്ക് ആകർഷിച്ചതെന്ന് വത്സല പറഞ്ഞു.
കേരളത്തിൽ ബിജെപി മാറ്റങ്ങളുടെ പരമ്പര സൃഷ്ടിക്കുകയാണ്. ബിജെപിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എൽഡിഎഫും യുഡിഎഫും രാഷ്ട്രീയ നാടകം കളിക്കുകയാണ്. ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിലുള്ളവർ ആരൊക്കെയെന്നും വത്സല ചോദിച്ചു
