കോൺഗ്രസ് നേതാക്കൾ സംസ്‌കാരമില്ലാത്തവർ; ബിജെപി സ്തുതിയുമായി വീണ്ടും അനിൽ ആന്റണി

anil

കോൺഗ്രസിനെ പരഹസിച്ച് വീണ്ടും എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. 2024ലെ പൊതുതെരഞ്ഞെടുപ്പ് കോൺഗ്രസിനെ ചവറ്റു കൊട്ടയിലെറിയാൻ രാജ്യത്തെ ജനങ്ങൾക്കുള്ള മികച്ച അവസരമാണെന്ന് അനിൽ ആന്റണി പറഞ്ഞു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ചും അനിൽ രംഗത്തുവന്നു. 

സ്മൃതി ഇറാനിയെ കുറിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി വി ശ്രീനിവാസ് നടത്തിയ പരാമർശത്തെ ചാനൽ ചർച്ചയിലാണ് അനിൽ രൂക്ഷമായി വിമർശിച്ചത്. സ്വന്തം കഴിവ് കൊണ്ട് ഉയർന്നുവന്ന വനിതാ നേതാവ് എന്നാണ് സ്മൃതി ഇറാനിയെ അനിൽ വിശേഷിപ്പിച്ചത്. കോൺഗ്രസ് ഏതാനും ചിലരെ മാത്രം വളർത്തുന്നു. സ്മൃതിയെ പോലുള്ളവരെ അവഹേളിക്കുന്നതാണോ കോൺഗ്രസിന്റെ സ്ത്രീ ശാക്തീകരണമെന്നും അനിൽ ചോദിച്ചു

കോൺഗ്രസ് നേതാക്കൾ സംസ്‌കാരമില്ലാത്തവരാണ്. കഴിഞ്ഞ കുറേക്കാലമായി ഏതാനും വ്യക്തികളുടെ താത്പര്യ സംരക്ഷണം മാത്രമാണ് കോൺഗ്രസ് ചെയ്യുന്നത്. ദേശീയ താത്പര്യത്തിനായി ആ പാർട്ടി ഒന്നും ചെയ്യുന്നില്ല. കർണാടകയിൽ മറ്റ് പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ കോൺഗ്രസ് നേതാക്കൾ ഏതാനും വ്യക്തികൾക്കായി ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണെന്നും അനിൽ പറയുന്നു.
 

Share this story