ഗാന്ധി അനുസ്മരണത്തെ ചൊല്ലി വടക്കാഞ്ചേരിയിൽ കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

ga

ഗാന്ധി അനുസ്മരണത്തെ ചൊല്ലി തൃശ്ശൂർ വടക്കാഞ്ചേരിയിൽ കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ഗാന്ധിജിയുടെ ചിത്രവും നിലവിളക്കും വലിച്ചെറിഞ്ഞ നിലയിലാണ്. ഗാന്ധി അനുസ്മരണ ചടങ്ങ് നടത്തുന്ന സമയത്തെ ചൊല്ലി ഐ ഗ്രൂപ്പിലുള്ള പ്രവർത്തകർ തമ്മിലാണ് തർക്കമുണ്ടായത്. 

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും മണ്ഡലം പ്രസിഡന്റും തമ്മിലാണ് സംഘർഷം ആരംഭിച്ചത്. ഒരു വിഭാഗം പിരിഞ്ഞുപോയ ശേഷവും മറുവിഭാഗം ബ്ലോക്ക് പ്രസിഡൻര് പി ജി ജയദീപിന്റെ നേതൃത്വത്തിൽ ഗാന്ധി ചിത്രമടക്കം നശിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം.
 

Share this story