സിഎഎ ഭേദഗതി നിയമം പാർലമെന്റിൽ വന്നപ്പോൾ കോൺഗ്രസ്, ലീഗ് എംപിമാർ ഒന്നും ചെയ്തില്ല: മുഖ്യമന്ത്രി

pinarayi

സിഎഎ, എൻഐഎ ഭേദഗതി നിയമമടക്കം പാർലമെന്റിൽ വന്നപ്പോൾ കോൺഗ്രസ്, മുസ്ലിം ലീഗ് എംപിമാർ ഒന്നും ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന റാലി ബിജെപിക്ക് താക്കീതായി മാറി. കോൺഗ്രസിനും ഈ റാലി പാഠമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു

പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ്. ഇതിന്റെ ഭാഗമായി കോൺഗ്രസിന് നേരെയും നടപടിയുണ്ടായി. കോൺഗ്രസ് ഇതര പാർട്ടികൾക്കെതിരായി കേന്ദ്രം നടപടി സ്വീകരിച്ചപ്പോൾ ആ ഏജൻസിക്കൊപ്പം നിൽക്കുകയാണ് കോൺഗ്രസ് ചെയ്തത്

കേന്ദ്ര ഏജൻസികൾ എടുത്ത നടപടി പോരാ, കൂടുതൽ നടപടി വേണമെന്നാണ് കോൺഗ്രസ് എടുത്ത നിലപാട്. ഇതിന്റെ ഏറ്റവും വലിയ ഇരയാണ് കെജ്രിവാൾ. കെജ്രിവാളിലേക്ക് ഇഡി എത്താൻ കാരണം കോൺഗ്രസ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story