കോൺഗ്രസ് ഇനിയെങ്കിലും ഇ വി എമ്മിനെ കുറ്റം പറയരുത്; ക്രിയാത്മക പ്രതിപക്ഷമാകുമെന്ന് സുരേന്ദ്രൻ

K Surendran

കർണാടകയിലെ ജനവിധി അംഗീകരിച്ച് ബിജെപി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് കെ സുരേന്ദ്രൻ. കോൺഗ്രസ് ഇനിയെങ്കിലും ഇ വി എമ്മിനെ കുറ്റം പറയരുത്. തെരഞ്ഞെടുപ്പിലെ തോൽവിയും ജയവുമൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും സുരേന്ദ്രൻ പറഞ്ഞു

കോൺഗ്രസ് തോറ്റാൽ അവർ ഇവിഎമ്മിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജനങ്ങളെയും അപമാനിക്കുകയാണ് ചെയ്യാറുള്ളത്. ഇനിയെങ്കിലും കോൺഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കാം. സീറ്റ് കുറഞ്ഞെങ്കിലും ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച 36 ശതമാനം വോട്ട് ഇത്തവണയും നിലനിർത്താനായി. 

മുസ്ലിം സംവരണവും പിഎഫ്‌ഐ പ്രീണനവും ഉയർത്തിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. വ്യാജ ആരോപണങ്ങളിലൂടെ സംസ്ഥാന സർക്കാരിനെതിരെ പ്രൊപഗാൻഡ സൃഷ്ടിക്കാൻ ശ്രമിച്ചു. ഇത്തരം പ്രചാരണം പ്രതിരോധിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Share this story