രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് ശരിയാണോയെന്ന് കോൺഗ്രസ് ചിന്തിക്കണം: ബിനോയ് വിശ്വം

binoy

രാഹുൽ ഗാന്ധി പ്രധാന കളിക്കളം വിട്ട് കേരളത്തിലേക്ക് വരുന്നത് ശരിയാണൊയെന്ന് കോൺഗ്രസ് ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.  ഉത്തരേന്ത്യയാണ് പ്രധാന കളിക്കളമെന്നും ബിനോയ് വിശ്വം കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ഓർമ്മിപ്പിച്ചു. ബാബറി മസ്ജിദിന്റെ ശ്മശാന ഭൂമിയിൽ കെട്ടി പൊക്കിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്ന കാര്യത്തിൽ നിലപാട് സ്വീകരിക്കുന്നതിൽ കോൺഗ്രസിന് എന്തിനാണ് ചാഞ്ചാട്ടമെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ 20 സീറ്റുകളിലും ഇടതുപക്ഷം വിജയിക്കണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പിനായുള്ള അടിസ്ഥാന പ്രവർത്തനങ്ങൾ ആരംഭിച്ചു. മോദിയുടെ ഗ്യാരണ്ടികളൊന്നും നടപ്പാകില്ല. പഴയ ഗ്യാരണ്ടികൾ നടപ്പായില്ല. പ്രതാപന്റെ പ്രസ്താവന അങ്കലാപ്പിന്റേതാണ്. തൃശ്ശൂരിൽ എൽഡിഎഫ് വിജയിക്കും. കോൺഗ്രസ് രണ്ടാമതോ മൂന്നാമതോ എന്ന് നോക്കിയാൽ മതിയെന്നും ബിനോയ് വിശ്വം പറഞ്ഞു.
 

Share this story