പൈവളിഗയിൽ ബിജെപിയുടെ അവിശ്വാസത്തിന് കോൺഗ്രസ് പിന്തുണ; ലീഗ് പിന്തുണയിൽ എൽഡിഎഫിന് ജയം

pai

കാസർകോട് പൈവളിഗ പഞ്ചായത്ത് ഭരണം മുസ്ലിം ലീഗിന്റെ പിന്തുണയോടെ എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് ഭരണസമിതിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ഏക കോൺഗ്രസ് അംഗം പിന്തുണച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയന്തിക്കെതിരെയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്

കോൺഗ്രസ് അംഗം അവിനാഷ് മച്ചാദോയാണ് ബിജെപിയെ പിന്തുണച്ച് വോട്ട് ചെയ്തത്. എന്നാൽ ലീഗിന്റെ പിന്തുണയോടെ അവിശ്വാസത്തെ എൽഡിഎഫ് പരാജയപ്പെടുത്തുകയായിരുന്നു. എൽഡിഎഫിന് എട്ടും ബിജെപിക്ക് എട്ടും ലീഗിന് രണ്ടും കോൺഗ്രസിന് ഒരു സീറ്റുമാണ് പഞ്ചായത്തിലുള്ളത്. 

നറുക്കെടുപ്പിലൂടെയാണ് ആദ്യം പഞ്ചായത്ത് പ്രസിഡന്റായ സിപിഎം അംഗം ജയന്തിയെയും വൈസ് പ്രസിഡന്റ് ആയി ബിജെപിയിലെ പുഷ്പ ലക്ഷ്മിയെയും തെരഞ്ഞെടുത്തത്.
 

Share this story